പാനൂര്‍: അധ്യാപകരോട് വോട്ടഭ്യര്‍ത്ഥിച്ച് സദാനന്ദന്‍മാസ്റ്റര്‍. കൂത്തുപറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്മാസ്റ്ററാണ് ഇന്നലെ വോട്ടഭ്യര്‍ത്ഥിച്ച് അവധികാല അധ്യാപക പരിശീലന ക്യാമ്പിലെത്തിയത്. പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ക്യാമ്പില്‍ സ്ഥാനാര്‍ത്ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഓരോ ക്ലാസിലുമെത്തി കൈകൂപ്പി ഇക്കുറി വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അപേക്ഷിച്ചു. കേരളത്തിലെ ഇന്നത്തെ ദുരവസ്ഥ ചെറുഭാഷണത്തില് വിവരിച്ച് സദാനന്ദന്‍മാസ്റ്റര്‍ പുതിയ അധ്യയനത്തിലേക്ക് പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് ആശംസകളും നേരാന്‍ മറന്നില്ല. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാകമ്മറ്റിയംഗം കെ.പി.സഞ്ജീവ്കുമാര്‍, തൃശൂര്‍ പേരമംഗലം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപകന് ബാബുമാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, എന്‍.രതി, കെ.കാര്‍ത്തിക, കെ.പ്രസാദ് എന്നിവര്‍ സദാനന്ദന്‍മാസ്റ്ററെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: