കണ്ണൂര്‍: പ്രസാദ് ഫാന്‍സ് അസോസിയേഷന്റെയും (ആനപ്രേമി സംഘം കണ്ണൂര്‍) ധാത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഐഎംഎ ഹാളില്‍ നടന്ന സ്റ്റെം സെല്‍ ഡോണര്‍ അവയെര്‍നെസ് ആന്റ് രജിസ്ട്രി കാമ്പയിന് കണ്ണൂര്‍ ജില്ല പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോളേജ് ഓഫ് കോമെഴ്സ് ചെയര്മാന് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച്. ചടങ്ങില്‍ ജില്ലാ ഡപ്യൂട്ടി ഡിഎംഒ ഡോ. എ.ടി.മനോജ്, റെഡിയോളജിസ്റ്റ് ഡോ. വരദരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസാദ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറി ജോഷിത് കെ.പി.സ്വാഗതവും ജോയിന്റ് സെക്രട്ടറി രൂപേഷ് കാരക്കല്‍ നന്ദിയും പറഞ്ഞു. ധാത്രി പ്രതിനിധിയും കേരളത്തിലെ ആദ്യ സ്റ്റെംസെല്‍ ദാതാവുമായ അബി സാം ജോണ്‍ ക്യമ്പിനെ കുറിച്ച് വിശദീകരിച്ചു. മനോജ് മാധവന്, കെ.പി.രാജേഷ്, സുന്ദരെശ്വരന്‍, വി.ശ്രീനാഥ്, നിതിന്‍ മോഹന്‍, എം.രൂപേഷ്, ശരത്ത് തുടങ്ങിയവര്‍ ക്യാമ്പിനു നേത്രൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: