ഒരാള്‍ രാഷ്ട്രീയത്തില്‍ ചേരുവാന്‍ നിശ്ചയിച്ചു. അയാളെ അടുത്തസുഹൃത്തത് നിരുത്സാഹപ്പെടുത്തി. കാരണം നിങ്ങളുടെ കൈവശമുള്ളതെല്ലാം ധര്‍മ്മം ചെയ്യേണ്ടിവരും. അതിനുവിഷമമില്ല, നിന്റെ കൈവശമുള്ളരണ്ടു കാറിലൊന്ന് ദാനം ചെയ്യേണ്ടിവരും. അതിനെന്താനല്കാമല്ലോ! തീര്‍ച്ചയായും ചെയ്യും.
നിങ്ങള്‍ക്ക് രണ്ടുവീടുണ്ടെങ്കില് അതിലൊന്ന് ദാനം ചെയ്യേണ്ടിവരും. ഒരുവിരോധവുമില്ല. നിങ്ങളുടെ മോട്ടോര്‍ സൈക്കിളുകളില്‍ ഒന്ന് അതില്ലാത്തൊരാള്ക്ക് നല്കാന് വിരോധമുണ്ടോ ഞാനെപ്പൊഴേ തയ്യാര്‍.നിന്റ കൈവശത്തിലുള്ള രണ്ടു പശുക്കളില്‍ ഒന്നിനെദാനം ചെയ്യേണ്ടിവരും. ഞാനെന്തിനും തയ്യാര്‍.
പക്ഷേ പശുവിനെമാത്രം ഞാന്‍ ആര്‍ക്കും നല്‍കില്ല. അതെന്താ എന്തുതത്യാഗവും ചെയ്യാന്‍ മടിയില്ലാത്ത നിനക്കഎന്താ പശുവിന്റെ കാര്യത്തില്‍ ഒരു പിടുത്തം. എനിയ്ക്ക് രണ്ടു പശുക്കള്‍ ഉണ്ട് അതിനാല്‍ തന്നെയാണ് വെറുതെ ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തത്. കാറും, വീടും, ബൈക്കും രണ്ടെണ്ണമില്ലാത്തതിന്നാല് ഒരു പ്രശ്നവുമില്ല.
ഇതാണ് ഇന്നുള്ളവരുടെ ധര്‍മ്മത്തിന്റെ സ്വഭാവം.
ഇല്ലാത്തതെന്തും ദാനംചെയ്യാന് പൂര്ണ്ണമനസ്സാണ്. പക്ഷേ ഉള്ളതിനെകുറിച്ച് ചിന്തിക്കുകയേവേണ്ട. നമ്മുടെ ധര്‍മ്മ ചിന്തകള്‍ ഇങ്ങനെയാവരുത്. എന്തും നല്കുവാനുള്ളമനസ്സ് അല്ലെങ്കില്‍ അന്യനെസഹായിക്കാനുള്ള പ്രവണതയാണ് നമുക്ക് വളര്‍ത്തിയെടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: