മണ്ണുത്തി: ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മണ്ണൂത്തി ദേശീയ പാതയോരത്തും കാളത്തോട് ജംങ്ഷനിലും സൗജന്യ സംഭാര വിതരണം ആരഭിച്ചു. പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ കെ. പോള്‍ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷനായി. വിവിധ ഇടങ്ങളില്‍ ഇത്തരം സംഭാരവിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് പോള്‍ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: