മലപ്പുറം: ബിജെപിയെ നേരിടാന്‍ സിപിഎമ്മുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ പോലെ കേരളത്തിലും സിപിഎം-കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കികൂടേയെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ മറുപടി പഞ്ഞത്. ദേശീയതലത്തില്‍ ബിജെപിയെ ശക്തമായി എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനൊപ്പം നിന്നാണ് മറ്റുപാര്‍ട്ടികള്‍ ബിജെപിയെ നേരിടുന്നത്.
കേരളത്തിലും സിപിഎമ്മുമായി കൂട്ടുകൂടുന്നതിന് എതിര്‍പ്പില്ല പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്ഗോപിയുടെ രാജ്യസഭാഗംത്വം സമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: