പനങ്ങാട്: ഉദയത്തുംവാതില്‍ അണ്ടിപ്പിള്ളി വീട്ടില്‍ മരപ്പണിക്കാരനായ ദിനേശന് (46) സൂര്യാതപമേറ്റു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പനങ്ങാട്ടെ പണിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് സൂര്യാതപമേറ്റത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ശരീരം പരിശോധിച്ചപ്പോള്‍ കൈകളില്‍ പൊള്ളലേറ്റതുപോലെ കണ്ടു. നെട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ സൂര്യാതപമേറ്റതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തണുപ്പിനായ് വീട്ടില്‍ തറയില്‍ കിടക്കാനും നിര്‍ജലീകരണത്തിന് പരിഹാരമായി നാരങ്ങാവെള്ളം കുടിക്കാനും കനത്ത വെയിലില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: