ഹോം » ഭാരതം » 

ചൗത്താലമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി

July 4, 2011

ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ നാഷണല്‍ ലോക്ദള്‍ നേതാവ്‌ അജയ്‌ ചൗത്താലയ്ക്കും അഭയ്‌ ചൗത്താലക്കുമെതിരെ നടപടികളെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
തങ്ങള്‍ക്കെതിരെ നടപടികളാരംഭിക്കുന്നതിന്‌ അധികാരികളില്‍നിന്ന്‌ അനുമതി വാങ്ങിയിരുന്നില്ല എന്ന കാരണത്താല്‍ കേസില്‍നിന്നും ഒഴിവാക്കണമെന്ന ചൗത്താലമാരുടെ ഹര്‍ജിയാണ്‌ ജഡ്ജി വി.എസ്‌.സിര്‍പുക്കറും ടി.എസ്‌.താക്കൂറുമടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയത്‌. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ്‌ ചൗത്താലയുടെ മക്കളായ അജയ്‌ ചൗത്താലയും അഭയ്‌ ചൗത്താലക്കുമെതിരായഡിഎ കേസ്‌ നടപടികള്‍ കഴിഞ്ഞ ഒക്ടോബര്‍ 22-ാ‍ം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
സിബിഐ ചാര്‍ജ്ഷീറ്റ്‌ സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ സര്‍ക്കാരില്‍നിന്നും അനുമതി വാങ്ങിയിരുന്നില്ലെന്നും തങ്ങള്‍ എംഎല്‍എമാരായിരുന്നെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചൗത്താലമാര്‍ ബോധിപ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ദല്‍ഹി ഹൈക്കോടതി കീഴ്ക്കോടതി നടപടി ശരിവെച്ചിരുന്നു. സിബിഐ ചാര്‍ജ്‌ ഷീറ്റുപ്രകാരം അജയ്‌ 27.74 കോടിയുടെ സ്വത്ത്‌ 1993 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ സമ്പാദിച്ചപ്പോള്‍ വരുമാനം 8.17 കോടിയായിരുന്നു. അഭയ്‌യുടെ ആസ്തി 2000-2005 കാലഘട്ടത്തില്‍ 119.69കോടി രൂപയായിരുന്നപ്പോള്‍ വരുമാനം വെറും 22.89 കോടിരൂപയായിരുന്നു. 1999 മുതല്‍ 2005 വരെയുള്ള ചൗത്താലയുടേയും കുടുംബത്തിന്റേയും സ്ഥാവരജംഗമ വസ്തുക്കള്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick