ന്യൂദല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയമിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ സമിതിയില്‍ മുന്‍ സിഎജി വിനോദ് റായി, ഡോ. എസ്.കെ. സരിന് എന്നിവര്‍ അംഗങ്ങളാണ്.
മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന എല്ലാ പരീക്ഷകളുടേയും മേല്‍നോട്ടച്ചുമതല മൂന്നംഗ സമിതിക്കായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായിത്തീര്ക്കുകയാണ് സമിതിയുടെ ചുമതല.
അതിനിടെ മാനേജ്മെന്റ് സീറ്റുകളില്‍ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട ഏര്‍പ്പെടുത്തിയ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സ്വകാര്യ മാനേജ്മെന്റ് കോളേജുകള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: