ബത്തേരി : കേരളത്തില്‍ എന്‍ഡിഎയുടെ അശ്വമേധയാഗത്തിന് സി.കെ.ജാനുവിന്റെ പടയോട്ടത്തിലൂടെ തുടക്കമായതായി കര്‍ണ്ണാടകയിലെ ബിജെപി നേതാവും എംഎല്‍സിയുമായ ശ്രീനിവാസപൂജാരി. ഇന്നലെ നൂല്‍പ്പുഴ കല്ലൂരില്‍ ബത്തേരി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവന്റെ പരസ്യപ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ യശസ് ഉയരാന്‍ കാരണമായതായും ശ്രീനിവാസപൂജാരി പറഞ്ഞു.
പരിപാടിയില്‍ കര്‍ണാടക മുന്‍ വനംവകുപ്പ് മന്ത്രി വിജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.പി.മധു അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി സി.കെ.ജാനു, പി.സി.മോഹനന് മാസ്റ്റര്‍, ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ജെആര്‍എസ് ജില്ലാ നേതാവ് ബിജു കാക്കത്തോട്, ബിജെപി നേതാക്കളായ പി.ജി. ആനന്ദകുമാര്‍, സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: