ഏലപ്പാറ: തേയിലതോട്ടത്തില്‍ കൊളുന്തു നുള്ളുന്നതിനിടെ മദ്ധ്യവയസ്കയ്ക്ക് സൂര്യാഘാതമേറ്റു. കോഴിക്കാനം ഒന്നാം ഡിവിഷനിലെ രാമലിംഗത്തിന്റെ ഭാര്യ പാര്‍വതി(50)യ്ക്കാണ് പൊള്ളലേറ്റത്. ഉടന്‍തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തും കൈയിലും പൊള്ളല്‍ സാരമായതിനെ തുടര്‍ന്ന് പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാവിലെ 10 മണിയോടെയാണ് പാര്‍വ്വതിക്ക് പൊള്ളലേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: