മൂവാറ്റുപുഴ: സന്തോഷ് മാധവന് ഉള്‍പ്പെട്ട ഭൂമി ദാന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി 18ലേയ്ക്ക് മാറ്റി.
തെരഞ്ഞെടുപ്പ് ആയതിനാല്‍ കക്ഷികളെ സമീപിച്ച് തെളിവെടുക്കാനാകാത്തതിനാല് കൂടുതല്‍ അന്വേഷണം നടത്താനായില്ലെന്നും സമയം വേണമെന്നും അന്വേ ഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി ടി. മാധവന് കേസ് 18 ലേയ്ക്ക് മാറ്റിയത്.
കഴിഞ്ഞ 24 ന് കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലെ വാദങ്ങള്തള്ളിയ കോടതി കൂടുതല്‍ അന്വേഷണം നടത്തി ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: