ന്യൂദല്‍ഹി:അഗസ്താ വെസ്റ്റ്ലന്ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരാണ് കരാറിലെ ഇടനിലക്കാരന് ഗൈഡോ ഹാഷ്കെയ്ക്ക് കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് കനിഷ്ക സിങ്ങുമായി അടുത്തബന്ധമുണ്ടെന്ന് ബി.ജെ.പി. എം.പി കിരിത് സോമയ്യ.
ഇക്കാര്യത്തില്‍ രാഹുലിനോട് പാര്‍ലമെന്റില്‍ വിശദ്ദീകരണം തേടുമെന്നും കിരിത് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ഇറ്റലിയില്‍ അഗസ്ത വെസ്റ്റ് ലാന്റ് അഴിമതി കേസില്‍ 30 മില്യണ്‍ യൂറോ ഭാരതത്തിന് നല്‍കിയതായി തെളിഞ്ഞത്. 3600 കോടിയുടെ ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയക്കും മകനും ഒരുപോലെ പങ്കുള്ളതായി സോമയ്യ പറഞ്ഞു.
കോമണ്‍വെല്‍ത്ത് അഴിമതികേസില്‍ ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന് കൂടിയായ ഗൈഡോ ഹഷ്കെയുടെയും രാഹുലിന്റെ ബന്ധത്തെപറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സോമയ്യ സി.ബി.ഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കത്ത് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: