അര്‍ജ്ജുനാ, കര്‍മ്മം നമ്മേ ഭൗതിക പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നതാണ് എന്നുകരുതി, കര്‍മ്മം ചെയ്യാതിരിക്കുന്നത് തെറ്റാണ്. എന്തുകൊണ്ടാണെന്നു പറയാം.
”കര്‍മ്മണാ ബധ്യതേ ജന്തുഃ ” എന്ന് സ്മൃതികളില്‍ പറഞ്ഞിട്ടുണ്ടെന്നതുശരിതന്നെ.പക്ഷേ യജ്ഞാര്‍ത്ഥമായ കര്‍മ്മങ്ങള്‍ നമ്മേ ബന്ധിപ്പിക്കുകയില്ല. അങ്ങനെ യജ്ഞാര്‍ത്ഥമായ കര്‍മ്മങ്ങള്‍ നമ്മേ ബന്ധിപ്പിക്കുകയും ചെയ്യും. എങ്ങനെയുള്ളതാണ് യഥാര്‍ത്ഥ കര്‍മ്മങ്ങള്‍? പറയാം. ശ്രീ ശങ്കരാചാര്യര്‍ പറയുന്നു.’
”യജ്ഞോതവൈ വിഷ്ണുഃ” (തൈത്തരീയ സംഹിത 1-7-4)
എന്നാണ് വേദവചനം; വിഷ്ണുവിന്റെ പേരാണ് യജ്ഞം ‘യജ്ഞാര്‍ത്ഥം’ എന്നതിന് വിഷ്ണുവിന് വേണ്ടി ചെയ്യുന്നവ എന്നര്‍ത്ഥം. അത്തരം കര്‍മ്മങ്ങള്‍ ഒഴിച്ച്, നമ്മുടെ സുഖജീവിതത്തിനുവേണ്ടി ചെയ്യുന്നവ എന്നര്‍ത്ഥം. അത്തരം കര്‍മ്മങ്ങള്‍ ഒഴിച്ച് നമ്മുടെ സുഖജീവിതത്തിനുവേണ്ടി ധനം സമ്പാദിക്കുക തുടങ്ങിയ കര്‍മ്മങ്ങളാണ് നമ്മെ ബന്ധിപ്പിക്കുന്നത്. അതുകൊണ്ട് യജ്ഞത്തിനുവേണ്ടി ഫലാസക്തികൂടാതെ, കര്‍മ്മം ചെയ്യുക തന്നെവേണം.
ഭഗവാന് ആരാധനയായും ഭഗവാന്റെ ആ ജയ്ഞം പരിപാലിക്കുന്ന വിധത്തിലുള്ളതുമായ കര്‍മ്മങ്ങള്‍, ഫലാസക്തികൂടാതെ, ശ്രദ്ധയോടെ ചെയ്യണം. എന്നാല്‍ കര്‍മ്മങ്ങള്‍ യജ്ഞാര്ത്ഥമായിത്തീരും. ധനം യജ്ഞത്തിനുവേണ്ടി സമ്പാദിക്കുക, ഉപകരണങ്ങള്‍ തയ്യാറാക്കുക എന്നിവയും യജ്ഞകര്‍മ്മങ്ങള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: