കൊച്ചി : കാസര്‍കോഡ് ഉദുമ മണ്ഡലത്തിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ വോട്ടെടുപ്പു നടത്താന്‍ മതിയായ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന് നല്കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഉദുമ മണ്ഡലത്തില്‍ 56 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ സി.പി.എം പ്രവര്‍ത്തകള്‍ ബൂത്തു പിടിച്ചെടുക്കാനും കള്ളവോട്ടു ചെയ്യാനും സാധ്യത ഏറെയാണ്. ഹര്ജിക്കാരന് നേരത്തെ കണ്ണൂരില്‍ മത്സരിച്ചപ്പോഴും സമാനമായ സ്ഥിതി നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് സംരക്ഷണം ആവശ്യമാണെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: