ന്യൂദല്‍ഹി: അന്തരീക്ഷമലിനീകരണത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ടാക്സി ഡ്രൈവര്‍മാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഡ് ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് എഎപി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസമാണ് നഗരത്തിലെ പ്രധാന മൂന്ന് റോഡുകള്‍ തടഞ്ഞ് ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷധം നടത്തിയത്. പോലീസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയാണ് ഗതാഗത തടസം പുനസ്ഥാപിച്ചത്. നഗരം മൂന്ന് മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: