ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് സ്വാതന്ത്ര്യ സമര സേനാനിയും മദ്യനിരോധന സന്ദേശങ്ങളുടെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും പ്രചാരകനുമായ കെ. അപ്പനായരുടെ വീട് സന്ദര്‍ശിച്ച് അദ്ദേഹത്തില്‍ നിന്നും അനുഗ്രഹം തേടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എടക്കാനം മേഖലയിലെ വീടുകളില്‍ സമ്പര്‍ക്കം നടത്തുന്നതിന്റെ തുടക്കമായാണ് സ്ഥാനാര്‍ഥി അപ്പ നായരുടെ പാലാപ്പറമ്പിലെ വീട്ടില്‍ എത്തിയത്. എന്‍ഡിഎ നേതാക്കളായ രാമദാസ് എടക്കാനം, നിര്‍മ്മലാ അനിരുദ്ധന് ശ്രീനിവാസന് പനക്കല്‍, രാജമ്മ സഹദേവന്, ചന്ദ്രമതി ടീച്ചര്‍, പി.ബിജു, പി.കെ.രതീശന്, എ.എല്‍.ലിനേഷ് തുടങ്ങിയവവര്‍ സ്ഥാനാര്‍ഥിയുടെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: