ന്യൂദല്‍ഹി: ധനകാര്യ ബില്ലിന് അനുമതി ലഭിച്ചാലുടന്‍ സംസ്ഥാനങ്ങള്‍ക്ക് അധിക ഫണ്ട് അനുവദിക്കണമെന്ന് വരള്‍ച്ചാ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങള്‍ക്ക് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ നിര്‍ദ്ദേശം നല്കി. 13 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര കുടിവെള്ള, ഗ്രാമ വികസന, ഭൂവിഭവ, ജലവിഭവ, നഗരവികസന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി വരള്‍ച്ചാ സ്ഥിതിഗതികള്‍ ക്യാബിനറ്റ് സെക്രട്ടറി അവലോകനം ചെയ്തു.
നിലവിലെ വരള്‍ച്ചാ സാഹചര്യം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപിച്ചുള്ള സംയോജിത കര്‍മ്മ പരിപാടി ആവിഷ്ക്കരിക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴവെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതുള്പ്പെടെയുള്ള ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: