കൊട്ടാരക്കര: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരി രാജേന്ദ്രന് ഇന്നലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ഭക്തരുമായി കുശലം പങ്കുവച്ചായിരുന്നു തുടക്കം. കൊട്ടാരക്കര ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്ന ടീച്ചേഴ്സ് ട്രയിനിംഗ് ക്യാമ്പില്‍ എത്തി സഹ അധ്യാപകരമായി സൗഹൃദം പുതുക്കി പിന്തുണ അഭ്യര്‍ത്ഥിച്ച ശേഷം ഉഗ്രന്‍കുന്ന് മാലിന്യപ്ലാന്റ് കോളനികളില്‍ സന്ദര്‍ശനം നടത്തി. കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരമാര്‍ഗത്തിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കി. വ്യാഴാഴ്ച എഴുകോണില്‍ നിന്ന് സ്വീകരണപരിപാടി ആരംഭിക്കും. 12ന് സമാപിക്കും. നേതാക്കളായ സി.വിജയകുമാര്‍, അണ്ടൂര്‍ രാധാകൃഷ്ണന്, രമേശ് അവണൂര്‍, അരുണ്‍കുമാര്‍, കൗണ്‍സിലര്‍ അമ്പിളി എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: