യജ്’-എന്ന സംസ്കൃത ധാതുവിന് വ്യാകരണ പ്രകാരം മൂന്നര്‍ത്ഥങ്ങള്‍ ഉണ്ട്. അവ-ദേവപൂജ,സംഗതികരണം,ദാനം.
ദേവപൂജ
ദേവന്മാര് ശ്രീകൃഷ്ണന്റെ ചൈതന്യാംശങ്ങളുടെ മൂര്‍ത്തികളാണ്. ഭൗതിക പ്രപഞ്ചത്തില്‍ വിഭിന്ന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ടി ശ്രീകൃഷ്ണ ഭഗവാന് അധികാരപ്പെടുത്തിയവരാണ്. അവരെ അഗ്നിയിലോ, വിഗ്രഹത്തിലോ ആവാഹിച്ച് പൂജിച്ച് അനുഗ്രഹം വാങ്ങുകയാണ് ദേവപൂജ.
ഈ ദേവന്മാര്ക്ക് നമ്മുടെ പൂജ സ്വീകരിക്കാനും അനുഗ്രഹം തരാനുമുള്ള കഴിവ് കൊടുക്കുന്നത് ഞാന്‍ തന്നെയാണ്. -ഈ കൃഷ്ണന്‍തന്നെയാണ് എന്ന് 7ാം അദ്ധ്യായത്തില്‍ 20, 21, 22 എന്നീ ശ്ലോകങ്ങളില്‍ ഭഗവാന് വ്യക്തമാക്കുന്നുണ്ട്. വിഭിന്ന ഭാവങ്ങളെ എങ്ങനെ യോജിപ്പിക്കാം എന്നതിന്റെ ഉത്തരമാണ് ‘യജ്ഞ’ശബ്ദത്തിന്റെ മൂന്നാമര്ത്ഥമായ ദാനം എന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: