ആലപ്പുഴ: എസ്എന്‍ഡിപിയെ സിപിഎം ഭീഷണിപ്പെടുത്തുന്നു. എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനം തങ്ങള്‍ പറയുന്നത് പോലെ നടത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ഭീഷണി. തിങ്കളാഴ്ച വൈകിട്ട് അരൂരില്‍ എസ്എന്‍ഡിപിയുടെ യോഗം അലങ്കോലമാക്കിയ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഭീഷണി.
ഈ നീക്കം വരും ദിവസങ്ങളില്‍ ശക്തിപ്പെടാന്‍ പോവുകയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്കുന്നു. എസ്എന്‍ഡിപിയെ വിരട്ടി കൂടെ നിര്‍ത്താനുള്ള സിപിഎം ശ്രമത്തില്‍ സമുദായംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മറ്റു സംഘടിത മത വിഭാഗങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം എസ്എന്‍ഡിപി നേതാക്കളെയും പ്രവര്‍ത്തകരെയും തുടര്‍ച്ചയായി വിരട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: