കണ്ണൂര്‍: മദ്യലോബിക്ക് അനുകൂലമായ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതാക്കളില്‍ തന്നെ ആശയവ്യക്തത ഇല്ലെന്നും കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപ്പിള്ളയുടെ പ്രതിമ തകര്‍ത്ത സംഭവത്തിലും മദ്യനയത്തിലും രാഷ്ട്രീയ ജീര്‍ണ്ണതയാണ് ഇടതുപക്ഷത്തിന് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പാവൂര്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: