പത്തനംതിട്ട: പട്ടികജാതി,വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ കഴിയുന്ന കര്മ്മപദ്ധതികളടങ്ങിയ കരുത്തുറ്റ പ്രകടനപത്രികയാണ് എന്‍ഡിഎ പുറത്തിറക്കിയിരിക്കുന്നതെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളം മാറിമാറി ഭരിച്ച ഇടതു വലതുമുന്നണികള്‍ക്ക് പകരം ഉണ്ടായ മൂന്നാംമുന്നണി പിന്നോക്കവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ അധികാര പ്രവേശനവും തുല്യനീതിയും ലഭിക്കുന്നതിന് വഴിയൊരുക്കും.
കേരളത്തില്‍ നടക്കുന്ന അഴിമതിഭരണത്തിനും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനും വിരാമമിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെഎസ്എസിന്റെ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി സംഘടനാപ്രവര്‍ത്തകര്‍ കേരളമാകെ പ്രചാരണത്തിന് ഇറങ്ങുവാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സൊസൈറ്റി സംസ്ഥാനഭാരവാഹികളായ വെണ്ണിക്കുളം മാധവന്, എം.വി.ജയപ്രകാശ്, ഐ.ബാബു കുന്നത്തൂര്‍, പി.എന്‍.പുരുഷോത്തമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: