ന്യൂദല്‍ഹി: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ആവശ്യവുമായി ഭാരതം. ആറ് രാജ്യങ്ങള്‍ക്കായി ഭാരതം അയച്ച കത്തിലാണ് ഈ ആവശ്യം.
ബ്രിട്ടന്, ഓസ്ട്രേലിയ, യുഎഇ, തുര്‍ക്കി, സൈപ്രസ്, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിം പണമിടപാടുകള്‍ നടത്തിയതിന്റെ രേഖകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ചുനല്‍കിയിട്ടുണ്ട്.
1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ഭാരത സുരക്ഷാ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഭാരതം വിടുന്നത്. കറാച്ചിയിലാണ് ഇപ്പോള്‍ ദാവൂദിന്റെ കേന്ദ്രമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: