പെരുമ്പാവൂര്‍: ദളിത്- പിന്നാക്ക ജനവിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന മനോഭാവമാണ് ദളിത് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരിയെ സന്ദര്‍ശിച്ച് മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ ഏതെങ്കിലും മൂലയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ പര്‍വതീകരിച്ച് ചാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. സാഹിത്യ നായകന്മാര്, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ മിണ്ടാവ്രതത്തിലാണ്. പുരസ്കാരങ്ങള്‍ തിരിച്ചു നല്കിയവരെയും കാണാനില്ല, എഎന്‍ആര്‍ പറഞ്ഞു. മണ്ഡലത്തിലെ എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥി ഇ.എസ്.ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആര്. സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: