ഗുരുവായൂര്‍: ജമ്മുകശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനീകന് സുധീഷിന്റെ മകള്‍ മീനാക്ഷിയുടെ ചോറൂണ് ചടങ്ങിന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെത്തി. അച്ഛനെപ്പോലെ രാജ്യത്തെ സേവിക്കുന്ന ഒരാളായി മീനാക്ഷി മാറട്ടെയെന്ന് സുരേഷ് ഗോപി ആശംസിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചോറൂണ്.
ദിവസങ്ങള്‍ക്ക് മുമ്പ് പിറന്ന മകള്‍ മീനാക്ഷിയെ കാണാനും ചേറൂണ് ചടങ്ങില്‍ പങ്കെടുക്കാനും നാട്ടിലെത്താനിരിക്കെയാണ് ലാന്‍സ് നായിക് സുധീഷിനെ സിയാച്ചിനിലെ മഞ്ഞുമലകള്‍ കവര്‍ന്നെടുത്തത്.സുധീഷിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിച്ചപ്പോള്‍ ഏവരിലും നൊമ്പരമുയര്ത്തിയത് മൂന്ന് മാസം മാത്രം പ്രായമായ മകള്‍ മീനാക്ഷിയുടെ മുഖമായിരുന്നു.
അന്ന് സുധീഷിന്റെ വീട്ടിലെത്തിയ നടന് സുരേഷ് ഗോപി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു മീനാക്ഷിയുടെ ചോറൂണ് ചടങ്ങിന് താനുണ്ടാകുമെന്ന്.താരം വാക്ക് പാലിച്ചു. പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മീനാക്ഷിയുടെ ചോറൂണ് ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: