പറവൂര്‍: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് പറവൂരിലും ആലുവയിലും പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി വിജയന്റെയും ആലുവ സ്ഥാനാര്‍ത്ഥി ലതാഗംഗാധരന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന അമിത്ഷാ വൈകീട്ട് 4ന് പറവൂരില്‍ വഴിക്കുളങ്ങരയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കും. എന്‍ഡിഎ ചെയര്മാന് സി.എന്‍. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്. മധു ആമുഖ പ്രഭാഷണം നടത്തും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ജെഎസ്എസ് സംസ്ഥാന് പ്രസിഡന്റ് അഡ്വ.എ.എന്‍. രാജന് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. നന്ത്യാട്ടുകുന്നം ആദര്‍ശ് വിദ്യാഭവന് സ്ക്കൂള് ഗ്രൗണ്ടില്‍ ഹെലിക്കോപ്ടറില്‍ വന്നിറങ്ങുന്ന അമിത്ഷാ റോഡ് മാര്‍ഗം സമ്മേളന നഗരിയില്‍ എത്തും.
വൈകിട്ട് 5ന് ആലുവ സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് സമ്മേളനം. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാ ജില്ലാ പ്രസിഡന്റ് എം.കെ. മോഹന്‍ദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നെടുമ്പാശേരി രവി, എ.എന്‍. രാമചന്ദ്രന്, സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: