തൃപ്പൂണിത്തുറ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി അനന്തകുമാര്‍ നാളെ തൃപ്പൂണിത്തുറയിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക്തൃപ്പൂണിത്തുറ എന്‍ എം ഫുഡ് വേള്‍ഡില്‍ ജനങ്ങളുമായി ആശയ വിനിമയവും സംവാദവും നടത്തും. പ്രൊഫ.തുറവൂര്‍ വിശ്വംഭരന് സന്നിഹിതനായിരിക്കും. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആര്. ശ്രീക്കുട്ടന്, സംസ്ഥാന സമിതിയംഗം അരുണ്‍ കല്ലാത്ത്, മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വി.ആര്. വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: