വര്‍ക്കല: വര്‍ക്കലയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച പ്രകടനം സിഐ ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാകാര്യവാഹ് കൈലാസം സുരേഷ്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി കവലയൂര്‍ പ്രദീപ്, ബിജെപി ദേശീയസമിതി അംഗം വെള്ളാഞ്ചിറ സോമശേഖരന്‍, കല്ലമ്പലം നകുലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: