പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനിയായ ദളിത് യുവതി ജിഷയുടെ അതിദാരുണമായ കൊലപാതകം അന്വേഷിക്കുന്നതില്‍ കേരള പോലീസ് വീഴ്ചവരുത്തിയതില്‍ കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് കൗണ്‍സില്‍ പ്രതിഷേധിച്ചു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ പോലീസിന്റെ അനാസ്ഥ മാനവസമൂഹം പൊറുക്കില്ല. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ജാതി-മത ഭേദമന്യേ എല്ലാവരുമൊരുമിച്ച് നില്‍ക്കണമെന്ന് കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: