ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാര്ത്ഥിത ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ മാടപ്പള്ളി പഞ്ചായത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഉത്ഘാടനം ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന് ഉത്ഘാടനം ചെയ്യും. ഇന്ന് രാവിലെ ഒമ്പതിന് തെങ്ങണയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം മോസ്കോ, എന്‍ഇഎസ്, വെങ്കോട്ട, മാമ്മുട്, പാലമറ്റം, നടക്കപ്പാടം, പെരുമ്പനച്ചി, തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് അഞ്ചിന് തെങ്ങണയില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്. എന്‍.കെ. ശശികുമാര്‍ ഉത്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന കമ്മറ്റി അംഗം എം.ബി. രാജഗോപാല്‍, പ്രൊഫ: പി.കെ. ബാലകൃഷ്ണ കുറുപ്പ്, കെ.ജി. രാജ്മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, കെ.വി. ശശികുമാര്‍, പി.എം. ചന്ദ്രന്, പി.കെ. കൃഷ്ണന്, എം.എസ്. വിശ്വനാഥ്, ശ്രീനിവാസന് പെരുന്ന, പി.ആര്. സുരേഷ് , ബി.ആര്. മഞ്ജീഷ്, എ. മനോജ്, പി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: