ന്യൂദല്‍ഹി: ദല്‍ഹി കേരള ഹൗസ് മുന്‍ റസിഡന്റ് കമ്മീഷണറും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായിരുന്ന യു.കെ.എസ്. ചൗഹാന് അന്തരിച്ചു. ഭൗതിക ശരീരം ചാണക്യപുരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം ഇന്ന് രാവിലെ സ്വദേശമായ ലഖ്നൗവിലേക്ക് കൊണ്ടു പോകും.
സാഹിത്യകാരനും പരിഭാഷകനുമായിരുന്ന ചൗഹാന് കോഴിക്കോട്, വയനാട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ നന്ദിത, മക്കള്‍ മന്‍പ്രിയ, സുഹാനി, അഥര്‍വ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവര്‍ക്ക് വേണ്ടി റസി.കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, അഡീ. റസി. കമ്മീഷണര്‍ ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മലയാളത്തില്‍ നിന്നും മഹാകവി അക്കിത്തത്തിന്റേതടക്കം ഒട്ടേറെ പ്രമുഖ കൃതികള്‍ ഹിന്ദിയിലേക്ക് ചൗഹാന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തപസ്യയുടെ വാരിക വാര്‍ത്തികത്തില്‍ മലയാളത്തില്‍ ഒട്ടേറെ കവിതകള്‍ എഴുതി. ഇന്ന് കേരള ഹൗസില്‍ അനുശോചന യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: