ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമ്പാവൂരില്‍ പീഡനത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കും. ഈ വരുന്ന ബുധനാഴ്ച്ച മോദി പെരുമ്പാവൂരില്‍ എത്തുമെന്നാണ് സൂചന. ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടതിന് ശേഷം ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടും മോദി സന്ദര്‍ശിക്കും.
സുരേഷ് ഗോപി എംപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച്ച ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച സുരേഷ് ഗോപി ആ കുടുബത്തിന് വ്യക്തിപരമായും ഔദ്യോഗികമായും സഹായം വാഗ്ദാനം ചെയ്തിരുന്നു.
കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് ഇന്ന് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: