കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയെ കൊലപ്പെടുത്റ്റിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ പിടഞ്ഞാണ് ജിഷ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ കടിയേറ്റ പാടുകളും ഉണ്ട്. ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരിക്കാം ഈ മുറിവുകള്‍ ഉണ്ടായത്.
പ്രധാന അവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം ഏറ്റിട്ടുണ്ട്. പീഡനശ്രമം ചെറുക്കുന്നതിനിടെ ആയിരിക്കാം അവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: