കട്ടിപ്പാറ: എന്‍ഡിഎ കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി അലി ക്ബറിനെ വിജയിപ്പിക്കാനായി കട്ടിപ്പാറയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു. ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന് സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ കേസെടുക്കണമന്ന് വി.വി.രാജന് ആവശ്യപ്പെട്ടു.
കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി ബിജെപി പ്രസിഡന്റ് ഷാന്‍ കരിഞ്ചോല അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് , ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ്തേവള്ളി, സ്ഥാനാര്‍ത്ഥി അലി അക്ബര്‍, ഷാന്‍ കട്ടിപ്പാറ, എം.സി. ശശീന്ദ്രന്,വി.കെ. ചോയിക്കുട്ടി, പ്രഭാകരന് നമ്പ്യാര്‍, മല്ലിക ലോഹിതാക്ഷന്, വത്സല കനകദാസ്, വിപിന്‍, സി.പി. രാജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: