ബീജിങ്: സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലില്‍ ചൈന സൈനിക പരിശീലനം നടത്തി.
ഭാരത മഹാസമുദ്രത്തിന്റെ കിഴക്കന്‍ പ്രദേശത്തും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തും ചൈനീസ് നാവിക സേനയും വ്യോമസേനയും സംയുക്തമായി അഭ്യാസം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ മൂന്ന് യുദ്ധ കപ്പലുകള്‍ ഹൈനന് പ്രവിശ്യയിലെ സന്യയില്നിന്ന് പുറപ്പെട്ടതായി ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ഷാവര്‍ഷം ദക്ഷിണ ചൈനാ കടലില്‍ നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ഭാഗമാണിതെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: