ഒരുവസ്തുവിലുള്ള നമ്മുടെ ”എന്റേത്”എന്ന സ്വത്ത്വ ബുദ്ധിയെത്യജിച്ച ്അന്യന് സമര്പ്പിക്കുന്നതാണല്ലോ’ദാനം’ എന്നവാക്കിന്റെ സാധാരണമായ അര്‍ത്ഥം. ഈ ഭൗതീക പ്രപഞ്ചത്തിലെയും ദിവ്യലോകങ്ങളിലേയും അഹം മമതകളെ ഞാന്‍, എന്റേത് എന്ന ഭാവത്തെ ത്യജിച്ച്-അത് ആരുടേതാണോ ആ ആള്‍ക്ക് സമര്‍പ്പിക്കുന്നതാണ് യജ്ഞ ശബ്ദാര്ത്ഥമായ ദാനം.
ഈശാവാസ്യമിദം സര്‍വ്വം’ എല്ലാം ഭഗവാന്റേതാണ് എന്ന ഉപനിഷദ് സൂത്രപ്രകാരം എല്ലാം ശ്രീകൃഷ്ണ ഭഗവാന്റെ സ്വതന്തമാണെന്ന് എന്ന ബോധത്തോടെ,ത്യാഗബോധത്തോടെ ഭഗവാന് സമര്‍പ്പിക്കുകയാണ് ദാനം എന്നത്. അഗ്നിയില്‍ ആഹൂതി ചെയ്തതിന് ശേഷം”അഗ്നയേ ഇദം ന മമ”എന്ന ഉദ്ദേശ്യ ത്യാഗമന്ത്രം ഈ ത്യാഗമനോഭാവത്തെ ഉദ്ദീപിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: