ഹോം » വാര്‍ത്ത » 

ഗവര്‍ണറെ അവഹേളിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണം – വി.എസ്

February 3, 2012

തൃശൂര്‍: അന്തരിച്ച ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിനെ അവഹേളിച്ചതിനു സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോടു മാപ്പു പറയണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അങ്ങേയറ്റം ഹീനമായ നടപടിയാണു ഗവര്‍ണറോടു സര്‍ക്കാര്‍ കാണിച്ചതെന്നും വി.എസ് പ്രതികരിച്ചു.

ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഫെബ്രുവരി രണ്ടു വരെയാണ്‌ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെ അഞ്ചു മന്ത്രിമാര്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതാണു വിവാദമായത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തത്തിലൂടെ ഗവര്‍ണറോടും ദേശീയപതാകയോടും തികഞ്ഞ അനാദരവാണ്‌ കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു‌.

ഇത്‌ ഭരണഘടനാ ലംഘനവും ഏറ്റവും നീചമായ പ്രവൃത്തിയമായിപ്പോയെന്നും വി.എസ്‌ പറഞ്ഞു. പോലീസ് അസോസിയേഷന് സംഘടന എന്ന നിലയില്‍ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick