സേലം: തമിഴ്നാട്ടിലെ സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് 34 മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സേലം മെഡിക്കല്‍ കോളജിലും സേലം മണിപ്പാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ധര്‍മപുരി-സേലം റോഡില്‍ ഓമല്ലൂരില്‍ എത്തിയപ്പോള്‍ അതിവേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ച് തലകിഴായി മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: