ദേവന്മാര് എല്ലാവരും ഒരേപോലെ ജ്ഞാനവും വീര്യവും പ്രഭാവവും ഉള്ളവരല്ലേ അവരില്‍ ആരാദ്ധ്യരെന്നും ആരാധകരെന്നും രണ്ടുതരം തിരിവ് കല്‍പ്പിക്കാമോ? അവരില്‍ ഉത്തമനും മദ്ധ്യമനും ഒക്കെയുണ്ടോ?
വേദമാണല്ലോ എല്ലാ ആത്മീയതത്ത്വങ്ങളുടേയും അടിസ്ഥാനപ്രമാണം. തൈത്തരീയ യജുര്‍വേദ സംഹിതയില്‍ പറയുന്നു.
”അഗ്നിരവമോ ദേവതാ നാം വിഷ്ണു പരമഃ” ( ദേവന്മാരില്‍വച്ച് പ്രഭാവം ഏറ്റവും കുറഞ്ഞ ദേവനാണ് അഗ്നി വിഷ്ണു പരിപൂര്‍ണ്ണ പ്രഭാവമുള്ളദേവനാണ് വിഷ്ണുവിനേക്കാള്‍ ശ്രേഷ്ഠനായദേവന് വേറെയില്ല. ) വരേമാ ഇതി പരമഃ
ശ്രീകൃഷ്ണ ഭഗവാന് തന്നെ സ്വയം ഈ തത്ത്വം വ്യക്തമാക്കുന്നു.
കാമൈസ്തൈസ്തൈര്ഹൃതജ്ഞനാഃ
പ്രപദ്യന്തേള്ന്യദേവതാഃ
തം തം നിയമമാസ്ഥയാ
പ്രകൃത്യാ നിയതാഃ സ്വയാ 7-20
ഭൗതീകലേകത്തിലെ വസ്തുക്കളോടുള്ള ആഗ്രഹം മനുഷ്യരുടെ ജ്ഞാനവിജ്ഞാനങ്ങളെ നശിപ്പിക്കുകയാല്‍ ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി അന്യദേവതകളെ ഭജിക്കുന്നു. ഓരോദേവന്മാര്ക്കും ഉപാസനാ സമ്പ്രദായങ്ങളും അനുഷ്ഠാനക്രമങ്ങളും വേറെ വേറെയുണ്ട്. അവ അനുസരിച്ചുതന്നെ ഭജിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: