ന്യൂദൽഹി: ബോളിവുഡ് സൂപ്പർ താരം അമിത് ബച്ചന് തലവേദനയായി സുപ്രീം കോടതി ഉത്തരവ്. താരത്തിന്റെ 2001-2002 കാലഘട്ടത്തിലെ ടാക്സ് വിവരങ്ങൾ വീണ്ടും വിലയിരുത്താൻ കോടതി ഇൻകം ടാക്സിനു നിർദ്ദേശം നൽകി.
‘കോൻ ബനേഗ കരോർപതി’ എന്ന ടെലിവിഷൻ പരമ്പര സമയത്ത് അമിതാബച്ചന്റെ ടാക്സ് വെട്ടിപ്പ് സംബന്ധമായ കാര്യങ്ങൾ ഏറെ വിവാദമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2001-2002 കാലയളവിൽ ബച്ചൻ ഇൻകം ടാക്സായി 1.66 കോടി നൽകാനുണ്ടെന്ന് ടാക്സ് ഡിപ്പാർട്ട്മെന്റ് കണ്ടുപിടിച്ചിരുന്നു.
തുടർന്ന് ടാക്സ് ഡിപ്പാർട്ട്മെന്റ് താരത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീല്‍ നൽകിയെങ്കിലും 2012ൽ കോടതി കേസ് അസാധുവാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: