ഭഗവാന് ഇതാ വീണ്ടും പറയുന്നു.
” ന മേ വിദുഃ സുരഗണാഃ
പ്രഭവം ന മഹര്‍ഷയഃ
അഹമാദിര്‍ഹി ദേവാനാം
മഹര്‍ഷീണാം ച സര്‍വ്വശഃ” ഗീത (10-2)
എന്റെ പേരുകളുടേയും കര്‍മ്മങ്ങളുടേയും സ്വരൂപ സ്വഭാവങ്ങള്‍ മഹാദേവന് തുടങ്ങിയ ദേവന്മാര്ക്കും മഹര്ഷിമാര്ക്കും അറിയില്ല. അവര്‍ ഇന്ദ്രിയാതീതരായ ജ്ഞാനികളാണെങ്കിലും അറിയില്ല. കാരണം മഹര്‍ഷി മാരുടേയും ദേവന്മാരുടേയും ശരീരങ്ങള്‍ ജ്ഞാനശക്തികള്‍ ഇവകൊടുത്തത് ഞാന്‍ ഈ ശ്രീകൃഷ്ണനാണ്. ഞാനാണവര്‍ക്ക് ഋഷിത്വവും ദേവത്വവും പരിമിതമായ ജ്ഞാനവും കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: