” യോ മാമജമനാദിം ച
വേത്തിലോക മഹേശ്വരം
അസംമൂഢഃ സമര്ത്ത്വേഷു
സര്വപാപൈഃ പ്രമുച്യതേ” (ഗീത -10-3)
(ഞാന്‍ അജനാണ് എനിക്ക് ജന്മമില്ല. ഞാന്‍ അനാദിയാണ്; ഏതെങ്കിലും പദാര്‍ത്ഥങ്ങളില്‍നിന്ന് ഉണ്ടായവനല്ല. മറ്റു ദേവന്മാര് രൂപം ധരിച്ചത് എന്നില്‍നിന്നാണ്; എന്റെ രൂപഭേദങ്ങളാണ്. ഞാന്‍ ലോക മഹേശ്വരനാണ്.
മനുഷ്യരുടെ രാജാവ് മറ്റു മനുഷ്യരെപ്പോലെ തന്നെയാണ്.ചിലകാരണങ്ങളാല്‍ ഭരണം കൈയാളുന്നു എന്നുമാത്രം. എന്റെ രൂപവും ഭാവവും ബ്രഹ്മാണ്ഡാധിപതിയായ ബ്രഹ്മാവിനാല്‍ നിന്നെക്കാള്‍ ഉല്കൃഷ്ഠടമാണ് എന്നു പറയേണ്ടതില്ലല്ലോ.) ഇങ്ങനെയാണ് ലോകേശ്വരന്മാരായ ബ്രഹ്മാവ് മഹാദേവന്, ഇന്ദ്രന് തുടങ്ങിയ ദേവന്മാര്ക്കും ഈശ്വരനാണ് ഞാന്‍- ഈ കൃഷ്ണന് എന്നറിയുന്ന മനുഷ്യന് എല്ലാപാപങ്ങളില്നിന്നും മോചിക്കപ്പെടുന്നു”
ഈതത്ത്വം ഉള്ളില്വച്ചുകൊണ്ടുതന്നെയാണ്,പ്രജാപതിയായ ബ്രഹ്മാവ്, മരീചി തുടങ്ങിയ പ്രജാപതിമാരോടും പറയുന്നത്. നിങ്ങള്‍ ശ്രീകൃഷ്ണ ഭഗവാന്റെ രൂപ വിസ്തരണങ്ങളും അവയവ ഭൂതന്മാരുമായ ഇന്ദ്രാദി ദേവന്മാരെ യജ്ഞത്തിന്റെ ഹവിര്‍ഭാഗങ്ങള്‍ സമര്‍പ്പിച്ച് ആരാധിച്ച് സന്തോഷിപ്പിക്കുവിന്‍ എന്ന സന്തുഷ്ടരായ ദേവന്മാര് നിങ്ങള്‍ക്ക് യഥാകാലം മഴ, വെയില് തണുപ്പ് മുതലായവയും ആഹാരസാധനങ്ങളും ധനം, ഗൃഹം സന്തതി ഇവനല്കി നിങ്ങളേ സന്തോഷിപ്പിക്കുയകയും പോഷിപ്പിക്കുകയും ചെയ്യും. ഇങ്ങനെ പരസ്പരം പ്രീതിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ക്ക് വര്‍ദ്ധിച്ച ഭൗതികസുഖം നേടാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: