ഹോം » കേരളം » 

രവീന്ദ്രന്‍ അന്തരിച്ചു

July 4, 2011

തൃശൂര്‍ : സിനിമാസംവിധായകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ (65) അന്തരിച്ചു. ഏറെക്കാലമായി ശ്വാസകോശസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ കിടപ്പിലായിരുന്നു. നിരവധി ചിത്രങ്ങളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഒരേ തൂവല്‍പക്ഷികള്‍ക്ക്‌ മികച്ച ചിത്രമടക്കം മൂന്ന്‌ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിരുന്നു. ഏഷ്യാനെറ്റ്‌ ചാനലിനുവേണ്ടി കേരളം എന്ന ശീര്‍ഷകത്തില്‍ ദീര്‍ഘകാലം യാത്രാവിവരണ പരിപാടി അവതരിപ്പിച്ചിരുന്നു.
ദിഗാരുവിലെ ആനകള്‍, അകലങ്ങളില്‍ മനുഷ്യര്‍, അന്റോണിയോ ഗ്രാംഷി, സിനിമയുടെ രാഷ്ട്രീയം എന്നിവയാണ്‌ പ്രധാന കൃതികള്‍. ജി.അരവിന്ദന്റെ ജീവിതത്തേയും രചനകളേയും പരാമര്‍ശിച്ച്‌ രചിച്ച മൗനം സൗമനസ്യം എന്ന ലഘുചിത്രത്തിന്‌ രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. തൃശൂര്‍ ജില്ലയിലെ മുളംകുന്നത്തുകാവ്‌ പോട്ടോരിലാണ്‌ വീട്‌. 1946ല്‍ കോഴിക്കോടായിരുന്നു ജനനം. എന്‍.ചന്ദ്രികയാണ്‌ ഭാര്യ. മകന്‍: തഥാഗതന്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick