പരമമായ ശ്രേയസ്സ് -മോക്ഷവും-യജ്ഞാനുഷ്ഠാനം വഴിനേടാന് കഴിയും. പ്രപഞ്ചത്തിന്റെ ഭരണം നടത്താന്‍ ദേവന്മാരെ ഏല്‍പ്പിച്ചിരിക്കയാണ് ശ്രീകൃഷ്ണ ഭഗവാന്. ഭഗവച്ഛരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്സ്ഥിതിചെയ്യുന്നു. ദേവന്മാരെ പൂജിക്കുമ്പോഴും യാഗം കഴിക്കുമ്പേള്‍ വാസ്തവത്തില്‍ ഭഗവാന് തന്നെയാണ് യജിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും.
എല്ലാദേവന്മാരേയും ഉദ്ദേശിച്ച് ചെയ്യുന്ന യജ്ഞങ്ങളും പൂജകളും ഭഗവാനില്ത്തന്നെയാണ് എത്തിച്ചേരുന്നത്. എല്ലാനദികളിലേയും വെള്ളം സമുദ്രത്തില്‍ തന്നെയാണല്ലോ എത്തിച്ചേരുന്നത്. ഈ അവബോധത്തോടെ യജ്ഞവും പൂജയും ചെയ്താല്‍ മറ്റു ദേവന്മാര് ഭൗതികസുഖം തരും, ഭഗവാന് ശരീരനാശത്തിനുശേഷം മോക്ഷവും തരും.” ശ്രേയഃ പരം അവാപ്സ്യഥ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: