മനുഷ്യര്‍ക്ക് ഭൗതിക വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ യജ്ഞപുരുഷനായ വിഷ്ണുവിനാല്‍, കൃഷ്ണനാല്‍ നിയോഗിക്കപ്പെട്ടവരാണ് ദേവന്മാര്. നാം അധിവസിക്കുന്ന ഈ ഭൂമിയും ഇതിലെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും നദികളും തടാകങ്ങളും സമുദ്രവും വെയിലും നിലാവും കാറ്റും മഞ്ഞും ഒന്നു മനുഷന് നിര്‍മ്മിച്ചതല്ല തീര്‍ച്ച.
മനുഷ്യന് ഇവിടെ ജീവിക്കാന്‍ തുടങ്ങുന്നതിനുമുന്പേ എല്ലാം തയ്യാറാക്കി വച്ചിരിക്കുന്നത് ആരാണ്? നമുക്ക് അതറിയാന്‍ ഒരുമാര്‍ഗ്ഗവുമില്ല. വേദങ്ങളും ഇതിഹാസപുരാണങ്ങളും ഭഗവദ്ഗീതയും നാം വിശ്വസിക്കുകതന്നെവേണം. അത് ഒരു കാരണവും അന്ധ വിശ്വാസമാവുകയില്ല. ഭഗവാന് പറയുന്നത് എന്റെ പരിചാരകന്മാരായ ദേവന്മാരാണ് അതെല്ലാം സംവിധാനം ചെയ്തത് എന്നാണ് ഭഗവാന് പറയുന്നത്.
നമുക്ക് ഭൗതികവിഭവങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന ദേവന്മാര്ക്ക് യജ്ഞങ്ങള്‍ അനുഷ്ഠിച്ച് സന്തോഷിപ്പിക്കണം. നാം ദേവന്മാരോട് കടപ്പെട്ടിരിക്കുകയാണ്. യജ്ഞങ്ങള്‍ ചെയ്ത് ആ കടം വീട്ടണം എന്നാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ നാം കള്ളന്മാരായിത്തീരും. ധാര്‍മ്മികനായ രാജാവ് കള്ളന്മാര്ക്ക് ജയിലില്‍ ശിക്ഷകൊടുക്കുന്നത് പോലെ, ആദേവന്മാര് നമ്മേ നരകത്തിലയക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: