ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ശബരിപ്പാത യാഥാര്‍ത്ഥ്യമാക്കണം: ബിജെപി

February 5, 2012

കൊച്ചി: ജില്ലയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ നഴ്സുമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അവകാശ സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ മാനേജുമെന്റുകള്‍ തയ്യാറാകണമെന്ന്‌ ബിജെപി ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. സമരങ്ങള്‍ക്കു പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.
അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, മൂത്തകുന്നം ഇടപ്പള്ളി ദേശീയ പാത 4 വരി പാതയാക്കണമെന്നും, വാതക പൈപ്പ്‌ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വത്തിനു സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അങ്കമാലി വ്യാപാര്‍ ഭവനില്‍ ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി രവി, എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു, കെ.പി.രാജന്‍, എം.കെ.സദാശിവന്‍, അഡ്വ.എ.കെ.നസീര്‍, ടി.പി.മുരളീധരന്‍, ബ്രഹ്മരാജ്‌, പി.പി.സജീവ്‌, സരളാ പൗലോസ്‌, ലതാ ഗംഗാധരന്‍, വിജയകുമാരി, എം.രവി, അലവികുട്ടി ഹാജി, കെ.കെ.തിലകന്‍, സഹജാ ഹരിദാസ്‌, പി.ബി.സുജിത്‌, ബിജു പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖല സംഘടനാ സെക്രട്ടറി എം.കെ.ധര്‍മരാജന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick