കോഴിക്കോട്/ഇടുക്കി: വോട്ടെടുപ്പിനിടെ കോഴിക്കോടും ഇടുക്കിയിലുമായി രണ്ടു പേര് കുഴഞ്ഞു വീണു മരിച്ചു.
പേരാമ്പ്ര സി.കെ.ജി കോളേജിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ കൈതാം പൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി (70)യാണു മരിച്ച ഒരാള്‍. വോട്ട് ചെയ്ത് ബൂത്തില്‍ നിന്നറങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു.
ഇടുക്കിയിലെ പുറ്റടിയിലെ 149ആം നന്പര് ബൂത്തിലെ വോട്ടറായ അന്പലവയല്‍ സ്വദേശി രാമകൃഷ്ണന്(60) ആണ് മരിച്ച മറ്റൊരാള്‍.
വോട്ട് ചെയ്ത ശേഷം മടങ്ങവെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: