യജ്ഞാനുഷ്ഠാനത്തിലെ പ്രധാനപ്പെട്ട അംഗങ്ങള്‍ മൂന്നെണ്ണമാണ്. യജമാനന് യജ്ഞം അനുഷ്ഠിക്കുന്ന വ്യക്തി രണ്ട് ഹവിസ്സ് (അഗ്നിയില്‍ ഹോമിക്കുന്ന ദ്രവ്യങ്ങള്‍. മൂന്ന് അഗ്നി(എവിടെസമര്പ്പിക്കുന്നുവോ ആ ചൈതന്യവസ്തു) വേദ പുരാണേതിഹാസങ്ങളിലൂടെ അദ്ധ്യയനവും അദ്ധ്യാപനവുമാണല്ലോ ബ്രാഹ്മണ ധര്‍മ്മം. ഈയജ്ഞത്തില്‍ ആചാര്യന് യജമാനനും ഹവിസ്സ് വേദങ്ങളും ശിഷ്യന് അഗ്നിയുമാണ്. ശിഷ്യന്റെ അദ്ധ്യയനവും യജ്ഞമാണ്. ശിഷ്യനാണ് യജമാനന്. അദ്ധ്യനം ഹവിസ്സ്് ആചാര്യന് അഗ്നി (ശ്രദ്ധയോടെയും ഭക്തിയോടെയും ശിഷ്യന് അദ്ധ്യയനം ചെയ്യുമ്പോള്‍ ആചാര്യന് സന്തോഷമുണ്ടാവുന്നതുകൊണ്ടാണ് ആചാര്യന് അഗ്നിസ്ഥാനത്തുനില്ക്കുന്നത്. ) ക്ഷത്രിയന്റെ പ്രജാപരിപാലനമെന്ന ധര്‍മ്മത്തില്‍ രാജാവ് (ഭരണാധികാരി) യജമാനനും, പ്രജാസംരക്ഷണം ഹവിസ്സും പ്രജകള്‍ അഗ്നിയുമത്രേ.
വൈശ്യന്റെ ധര്‍മ്മമായ കൃഷിഗോരക്ഷ എന്ന ധര്‍മ്മങ്ങളില്‍ യഥാക്രമം കര്ഷകന്, ഗോ സംരക്ഷകന്‍ എന്നിവര്‍ യജനാമാനന്മരാണ്. യഥാക്രമം വെള്ളവും വളവും ചേര്‍ക്കലും വെള്ളവും ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്കലുമത്രേ ഹവിസ്സുകള്‍. സസ്യങ്ങളും പശുക്കളുമത്രേ അഗ്നി.ശൂദ്രന്റെ പരിചരണ യജ്ഞത്തില്‍ വിവിധതരം തൊഴില്‍ചെയ്യുന്നവര്‍ യജമാനന്മാര് കല്‍പ്പണി മരപ്പണി ലോഹപ്പണി മുതലായജോലികളെല്ലാം തന്നെ ഹവിസ്സുകള്‍. ആതൊഴിലുകളുടെ പ്രയോജനം ഏറ്റുവാങ്ങുന്നവര്‍ അഗ്നികളുമത്രേ.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: