തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ എന്‍ഡിഎക്കെതിരെ നടത്തിയ കുതന്ത്രങ്ങളെ അതിജീവിച്ച് വലിയ മുന്നേറ്റം നടത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. വെള്ളയമ്പലം ജവഹര്‍നഗര്‍ എല്‍പി സ്കൂളിലെ 67-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കണക്കുപുസ്തകങ്ങള്‍ വച്ചാണ് കോണ്‍ഗ്രസ്സും സിപിഎമ്മും താമര വിരിയില്ലെന്ന് പറയന്നുത്. ഇക്കൂട്ടര്‍ പ്രതീക്ഷിക്കാത്തത്ര ജനമുന്നേറ്റത്തിലാണ് എന്‍ഡിഎ. ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയാകുമെന്ന വിഭ്രാന്തിയാണ് ഏ.കെ. ആന്റണിക്ക്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. എന്‍ഡിഎ വ്യക്തമായ ആധിപത്യം ഉണ്ടാക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: