ഹോം » പ്രാദേശികം » എറണാകുളം » 

ക്ഷേത്രസംരക്ഷണസമിതി ജില്ലാ ഭാരവാഹികള്‍

July 4, 2011

അങ്കമാലി: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാവാര്‍ഷികസമ്മേളനം കളമശ്ശേരി ശ്രീമഹാഗണപതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ (മാധവ്ജിനഗര്‍)സമിതി സംസ്ഥാന ഉപാദ്ധ്യാക്ഷന്‍ ഡോ.കെ.അരവിന്ദാക്ഷന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി കെ.ജി.ദേവദാസ്‌ അദ്ധ്യക്ഷതവഹിച്ച സഭയില്‍ ജില്ലാ സെക്രട്ടറി സദാനന്ദന്‍ സ്വാഗതമാശംസിച്ചു. പി.എന്‍.ഗോപാലകൃഷ്ണന്‍ (സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍), എസ്‌.ഗോപാലകൃഷ്ണന്‍, പി.കെ.മോഹന്‍ദാസ്‌, കെ.എസ്‌.നാരായണന്‍, ഗിരിജാ ശ്രീധരന്‍, കെ.എ.മോഹന്‍, കെ.പി.ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.എസ്‌.നാരായണന്‍ സമിതി സംസ്ഥാന സെക്രട്ടറി വരണാധികാരിയായി 2011-12 വര്‍ഷത്തേക്കുള്ള ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിമാര്‍ കെ.ജി.ദേവദാസ്‌-നെല്ലാട്‌, പി.കെ.മോഹന്‍ദാസ്‌-കാലടി, പ്രസിഡന്റ്‌ പി.സദാനന്ദന്‍-ചെങ്ങമനാട്‌, വൈസ്‌ പ്രസിഡന്റുമാര്‍ കെ.പി.ഹരിദാസ്‌- കളമശ്ശേരി, കെ.എ.മോഹന്‍-പെരുമ്പാവൂര്‍, സെക്രട്ടറി എന്‍.എ.കുമാരന്‍-വൈറ്റില, ജോ.സെക്രട്ടറിമാര്‍ ടി.എ.വിജയന്‍-കോതമംഗലം, കെ.വി.മുരളീധരന്‍- പാട്ടുപുരയ്ക്കല്‍, ട്രഷറര്‍ എം.രാജഗോപാല്‍- അങ്കമാലി, ദേവസ്വം സെക്രട്ടറി, ടി.എന്‍.ഗോവിന്ദന്‍-തേവയ്ക്കല്‍, മതപാഠശാല സെക്രട്ടറി സി.പി.കുഞ്ഞിക്കുട്ടന്‍-കോതമംഗലം, സത്സംഘ പ്രമുഖ്‌ എ.പി.അയ്യപ്പന്‍-കോതമംഗലം, സേവാപ്രമുഖ്‌ കെ.അശോക്ബാബു-കളമശ്ശേരി, സാമൂഹ്യാരാധന പ്രമുഖ്‌ വി.വിശ്വനാഥന്‍-കളമശ്ശേരി. കമ്മറ്റി അംഗങ്ങളായി ചന്ദ്രബോസ്‌-തുറവൂര്‍, പി.എം.സുനില്‍കുമാര്‍-കുറിച്ചിലക്കോട്‌, ശിവകുറുപ്പ്‌-വീട്ടൂര്‍, സുഗതന്‍-തങ്കളം എന്നിവരേയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick